1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CMRL Case Pinarayi Vijayan

'പിണറായിയുടെ രോമത്തിൽ തൊടാൻ ഒക്കില്ല'; അന്ന് തള്ളിയത് മൂന്ന് കോടതികൾ, സതീശനും കൊടുക്കും 'ക്ലീൻ ചിറ്റ്'

Pinarayi Vijayan, CMRL Case, VD Satheesan, CMRL Case and VD Satheesan, What is Masappadi Case, CMRL and Pinarayi Vijayan
Pinarayi Vijayan

സിഎംആർഎൽ എക്‌സാലോജിക് കേസ്..! 
 
2024 ഏപ്രിൽ 15 നാണ് സിഎംആർഎല്ലിലെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ മൊഴി ഇഡി രേഖപ്പെടുത്തുന്നത്. 
 
ഈ ഒരൊറ്റ മൊഴിയിൽ നിന്നാണ് പിണറായി വിജയനെതിരായ നീക്കങ്ങൾ ഇഡി ആരംഭിക്കുന്നത്. എന്നാൽ 2024 മേയ് 15 ന് സുരേഷ് കുമാർ മൊഴി പിൻവലിച്ചുകൊണ്ട് ഇഡിക്ക് കത്ത് നൽകുന്നുണ്ട്. പിണറായിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന ഗുരുതര ആരോപണവും സുരേഷ് കുമാർ ഉയർത്തി. 
 
പിണറായിക്കെതിരായ ഇഡി വേട്ട ഏതൊക്കെ കോടതികളാണ് എടുത്ത് തോട്ടിൽ കളഞ്ഞതെന്ന് അറിയുമോ? 
 
സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് ബാബു എന്ന പൊതുപ്രവർത്തകൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിക്കുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും കേസ് തള്ളുന്നു 
 
സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ കൂടിയായിരുന്ന മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചു. അതുകഴിഞ്ഞ് ഹൈക്കോടതിയിലേക്ക്. രണ്ടിടത്തും കുഴൽനാടന്റെ ആവശ്യം തള്ളി. ഇതെല്ലാം കഴിഞ്ഞപ്പോൾ കുഴൽനാടൻ അങ്ങ് സുപ്രീം കോടതിയിലെത്തി. മുൻപ് സമീപിച്ച കോടതികളെല്ലാം തള്ളിയ പോലെ സുപ്രീം കോടതിയും പിണറായിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളിയെന്ന് മാത്രമല്ല കാര്യമായ ഒരു തെളിവുമില്ലാതെ വെറും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മാത്രമായി ഇമ്മാതിരി കേസുംകൊണ്ട് ഈ വഴിക്ക് വരരുതെന്ന് പറഞ്ഞ് കുഴൽനാടനെ ഓടിപ്പിച്ചു. 
 
അതായത് വിജിലൻസ് കോടതിയും ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതി വരെയും തള്ളിയ കേസാണിത്. അന്ന് ഹാജരാക്കിയതിൽ കൂടുതൽ തെളിവുകളൊന്നും ഇപ്പോഴും ഇഡിയുടെ കൈവശമില്ല. എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞാലും തങ്ങൾക്ക് പിണറായിയെ തൊടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ വേണേൽ നിങ്ങള് നോക്കിക്കോ എന്നും പറഞ്ഞോണ്ട് പന്ത് സതീശന്റെ കോർട്ടിലേക്ക് തട്ടി ഇഡി പിടിവിട്ടു. Also Read: ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യുമെന്ന് മുഖ്യമന്ത്രി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാനെ ഒഴിവാക്കിയുള്ള വാണിജ്യ ഇടനാഴി വേണം, ഇന്ത്യയടങ്ങിയ IMEC ഇടനാഴിയെ പിന്തുണച്ച് ട്രംപ്