1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Law and Order Day 1 Box Office

Law and Order Movie Box Office: 'അയ്യേ അയ്യയ്യേ'; മോശം തുടക്കവുമായി 'ലോ ആൻഡ് ഓർഡർ', ആദ്യദിനം വെറും 34 ലക്ഷം !

Law and Order, Mammootty, Law and Order Day 1 Box Office, law and Order Box Office Collection, Law and Order, Law and Order Movie Social Media Review, Law and Order Review, Mammootty Law and order Review, Black, Shanmughan Law and Order, Law and Orde
Law and Order Day 1 Box Office

ബോക്‌സ്ഓഫീസിൽ തകർന്നടിഞ്ഞ് രഞ്ജിത്ത് ചിത്രം 'ലോ ആൻഡ് ഓർഡർ'. ആദ്യദിനം ചിത്രം നേടിയത് വെറും 34 ലക്ഷമാണ്. കേരളത്തിൽ നിന്ന് മാത്രമായി 22 ലക്ഷവും റെസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് കളക്ഷനായി 12 ലക്ഷവും. 
 
ബോക്‌സ്ഓഫീസിൽ ലോ ആൻഡ് ഓർഡർ വൻ പരാജയമാകുമെന്ന് ആദ്യദിന കണക്കുകളിൽ നിന്ന് വ്യക്തമാണ്. മമ്മൂട്ടിയുടെ കാമിയോ വേഷത്തിനും ചിത്രത്തെ രക്ഷിക്കാൻ സാധിച്ചിട്ടില്ല. 
 
മോശം കഥയും തിരക്കഥയും
 
യാതൊരു എക്സൈറ്റ്മെന്റും തരാത്ത ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം ഒരു പ്രേക്ഷകൻ കുറിച്ചത്. അപ്ഡേറ്റ് ചെയ്യപ്പെട്ട മലയാള സിനിമയെ 20 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള കഥയും തിരക്കഥയുമാണ് സിനിമയുടേതെന്നാണ് വിമർശനം. രഞ്ജിത്തിനെ പോലൊരു മുതിർന്ന സംവിധായകന്റെ കരിയറിന് ഈ സിനിമ വലിയ നാണക്കേടായി നിലനിൽക്കുമെന്നാണ് മറ്റൊരു പ്രേക്ഷകൻ കുറിച്ചത്. 
 
അഭിനേതാക്കളും നിരാശപ്പെടുത്തി 
 
പ്രകാശ് വർമയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിരാമിയാണ് നായിക. പരിചയ സമ്പത്തുള്ള അഭിനേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ നിരാശപ്പെടുത്തിയെന്നും എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു ഫാക്ടറും സിനിമയിൽ ഇല്ലെന്നും വിമർശനം. സംഭാഷണങ്ങൾ നാടകീയമായി പോയെന്നും പ്രേക്ഷകർ പറയുന്നു. 
 
മമ്മൂട്ടി ഡേറ്റ് കൊടുക്കരുതായിരുന്നു !
 
മമ്മൂട്ടിയുടെ കരിയറിലെ കൾട്ട് ക്ലാസിക്ക് കഥാപാത്രങ്ങളിലൊന്നാണ് ബ്ലാക്കിലെ ഷൺമുഖൻ. ഈ കഥാപാത്രത്തെ സിനിമയിൽ കാണിക്കുന്നുണ്ട്. എന്തെങ്കിലും ഒരു ആശ്വാസമായത് ഷൺമുഖന്റെ എൻട്രി മാത്രമാണ്. ഇത്ര മികച്ച കഥാപാത്രത്തെ യാതൊരു ഇംപാക്ടും ഇല്ലാത്ത തരത്തിലാണ് രഞ്ജിത്ത് ലോ ആൻഡ് ഓർഡറിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി ഈ സിനിമയ്ക്ക് ഡേറ്റ് കൊടുക്കരുതായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പോലും ലോ ആൻഡ് ഓർഡർ കണ്ട സേഷം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
18 കാരി വിവാഹം ചെയ്തത് 54 കാരനെ, അന്ന് വലിയ ചർച്ചയായി; സീനത്തിന്റെ ജീവിതം