കണ്ടാൽ പറയുമോ വയസ് നാൽപ്പതായെന്ന്: ഗ്ലാമറസ് ലുക്കിൽ ശ്രിയ ശരൺ

അഭിറാം മനോഹർ| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (19:35 IST)
തെലുങ്ക്, തമിഴ് സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് ശ്രിയ ശരൺ. പിന്നീട് തെന്നിന്ത്യയൊന്നാകെ അറിയപ്പെടുന്ന താരറാണിയായി മാറിയ ശ്രിയ ശരൺ രജനീകാന്ത് നായകനായ ശിവാജിയിലൂടെയാണ് മലയാളികൾക്കും സുപരിചിതയായത്.

മലയാളത്തിൽ മമ്മൂട്ടി നായകനായ പോക്കിരിരാജയിലും മോഹൻലാൽ ചിത്രമായ കാസിനോവയിലുമാണ് ശ്രിയ അഭിനയിച്ചിട്ടുള്ളത്. ഈ മാസമാണ് താരത്തിന് 40 വയസ് പൂർത്തിയായത്. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താരത്തിന് 40 വയസായെന്ന് ചിത്രങ്ങൾ കണ്ടാൽ പറയില്ലെന്നും ആരാധകർ പറയുന്നു.

ദൃശ്യം 2 എന്ന ഹിന്ദി ചിത്രമാണ് ശ്രിയയുടെതായി പുറത്തിറങ്ങുന്ന പുതിയ സിനിമ. വേറെയും സിനിമകളിൽ സജീവമാണ് താരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :