1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shriya Saran

ഒരു പെണ്‍കുട്ടിയുടെ അമ്മ! പ്രായം 40 കഴിഞ്ഞു,ആ സൗന്ദര്യത്തിന് ഇപ്പോഴും മാറ്റമില്ലെന്ന് ആരാധകര്‍

Shriya Saran (ശ്രിയ ശരണ്‍) Indian actress
പ്രായം 40 കഴിഞ്ഞു, ഒരു കുഞ്ഞിന്റെ അമ്മയാണ് നടി ശ്രിയ ശരണ്‍. ഈ വയസ്സിലും ശ്രിയയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മകള്‍ രാധയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
2018 ലായിരുന്നു ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. ഇക്കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആയിരുന്നു കുഞ്ഞ് ജനിച്ച വിവരം താരം ലോകത്തെ അറിയിച്ചത്.
സംഗീത ആല്‍ബങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയാക്കി മാറ്റി.തെലുഗു , തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. 
ഹരിദ്വാറിലാണ് ശ്രിയ ജനിച്ചത്. അവിടുത്തെ ഒരു കമ്പനിയിലെ ജോലിക്കാരന്‍ ആയിരുന്നു അച്ഛന്‍. പിന്നീട് കുടുംബം ഡല്‍ഹിയിലേക്ക് മാറി.
 
 
അടുത്ത ലേഖനം
ചിരിക്കാന്‍ തയ്യാറായിക്കോളൂ, ആന്റണി വര്‍ഗീസിന്റെ 'പൂവന്‍' വരുന്നു