മോഹൻലാൽ ചിത്രത്തിന് കമന്റുമായി ശോഭന, ചിത്രം ഏറ്റെടുത്ത് ആരാധകർ !

കെ ആർ അനൂപ്| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (15:49 IST)
മലയാളികളുടെ ഇഷ്ട താരജോഡികളാണ് മോഹൻലാലും ശോഭനയും. ഇരുവരുടെതുമായി പുറത്തു വന്ന ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോളിതാ മോഹൻലാലിൻറെ പുത്തൻ ചിത്രത്തിന് നൽകിയ കമൻറാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ‘കൂൾ ലാൽ സർ’ - ശോഭന കുറിച്ചു. നിരവധി പേരാണ് കമന്റിന് ലൈക്കുമായി എത്തിയിരിക്കുന്നത്.

അതേസമയം 'മാമ്പഴക്കാലം' എന്ന ചിത്രത്തിനു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. മിന്നാരം, പവിത്രം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് നിറച്ച താരജോഡി വീണ്ടും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭന ഒടുവിലായി അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :