"ആരുടെയും ജീവൻ അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" - ബിലാലിനുമുമ്പ് മറ്റൊരു സിനിമ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി അമൽ നീരദ്

കെ ആർ അനൂപ്| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (14:21 IST)
ബിലാലിനായി കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകർ. ഈ ചിത്രത്തിന് മുമ്പ് അമൽ നീരദും മമ്മൂട്ടിയും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമൽ നീരദ്.

"പാൻഡെമിക് അനിശ്ചിതത്വത്തിന്റെ കാലമാണ്. അതിനാൽ, ഫ്യൂച്ചറിലെ പദ്ധതികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരുടെയും ജീവൻ അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" - അമൽ നീരദ് പറഞ്ഞു.

ബിലാലിൻറെ പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്ന് നേരത്തെ തന്നെ മമ്ത മോഹൻദാസ് വ്യക്തമാക്കിയിരുന്നു. മനോജ് കെ ജയന്‍, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :