എഡിറ്റിംഗ് ടേബിളിൽ മഞ്ജുവാര്യർ, 'ലളിതം സുന്ദരം' ഒരുങ്ങുന്നു !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (22:53 IST)
മഞ്ജുവാര്യരുടെ 'ലളിതം സുന്ദരം' ഒരുങ്ങുന്നു. സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്. ഇനിയും കുറച്ചുഭാഗങ്ങളുടെ ചിത്രീകരണം ബാക്കിയുണ്ട്. ചിത്രീകരണം പുനരാരംഭിക്കന്നതിനുവേണ്ടി കാത്തിരിക്കുന്നു എന്നു കുറിച്ചുകൊണ്ട് എഡിറ്റിംഗ് ടേബിളിലിനു മുന്നിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പ്രമോദ് മോഹൻ ആണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, കയറ്റം, ജാക്ക് ആൻഡ് ജിൽ, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മഞ്ജു വാര്യർ. ചതുർമുഖം,
പടവെട്ട്, വെള്ളരിക്കാപ്പട്ടണം എന്നീ ചിത്രങ്ങളുടെ ഭാഗമാണ് നടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :