കെ ആർ അനൂപ്|
Last Modified ബുധന്‍, 2 ഡിസംബര്‍ 2020 (14:29 IST)
'മഞ്ഞിൽ വിരിഞ്ഞ പൂവ്'ൽ തുടങ്ങിയതാണ് മോഹൻലാലും ഫാസിലും തമ്മിലുള്ള കൂട്ട്. മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് തുടങ്ങി നിരവധി മനോഹരമായ ചിത്രങ്ങളാണ് ഇരുവരും മലയാളികൾക്ക് സമ്മാനിച്ചത്.
മോഹൻലാൽ എന്ന അഭിനേതാവിന്‍റെ കഴിവിനെക്കുറിച്ചും മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ കുറിച്ചും തുറന്നു പറയുകയാണ് ഫാസിൽ.
"അന്നും ലാൽ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. വളരെകൃത്യതയോടെ ലാൽ നരേന്ദ്രനായിഅഭിനയിച്ചു. അത്ര പെർഫെക്ടായിരുന്നുലാലിന്റെ അഭിനയം.ആതുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മൾമലയാളികൾ സ്‌ക്രീനിൽ കാണുന്നത്. വളരെ പാഷനേറ്റായിട്ടുള്ളസിനിമക്കാരനാണ് മോഹന്‍ലാല്‍. നടനെന്നതിലുപരി സിനിമാക്കാരനാണ്മോഹൻലാൽ" -
ഫാസിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ ചിത്രം നടി പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു. മലയാളികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഒരുപിടി ഗാനങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ശങ്കർ, നെടുമുടി വേണു, പ്രതാപചന്ദ്രൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.