മുടി നീട്ടി വളർത്തി മരണമാസ് ലുക്കിൽ ഷാരൂഖ് ഖാൻ !

കെ ആർ അനൂപ്| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (16:34 IST)
വീണ്ടും സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിൻറെ പുതിയ ചിത്രമായ പത്താനിലെ ലുക്കാണ്
ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. മുടി നീട്ടി വളർത്തി വെള്ള ടീഷർട്ടിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് നടൻ. യാഷ് സ്റ്റുഡിയോയുടെ പുറത്തേക്കിറങ്ങി വരുന്ന താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

ദീപിക പദുക്കോണാണ് പത്താനിലെ നായിക. ജോൺ എബ്രഹാമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 2018-ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിനു ശേഷം ഷാരൂഖ് വേറെ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :