അനുബന്ധ വാര്‍ത്തകള്‍
- 'ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ'; വിജയത്തിൻറെ സന്തോഷം പങ്കുവെച്ച് ജോണി ആന്റണി
- മനോജിനെ വിവാഹം കഴിച്ചത് ഞാന്‍ വാശിപിടിച്ച്, വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു; വിവാഹത്തിനു ശേഷമുള്ള ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ ഉള്ളൂവെന്നും താരം
- 'ബോറടിക്കുന്നു, ഞാന്‍ അങ്ങോട്ട് വരട്ടെ'; സീമ തനിക്ക് മദ്യം വിളമ്പിയതിനെ കുറിച്ച് വേണു നാഗവള്ളി
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മനോജ് കെ.ജയന്റെ പ്രായം എത്ര?
- കല്‍പ്പനയോട് ഉര്‍വശി പിണങ്ങിയത് ഇക്കാരണത്താല്‍; ഡിവോഴ്സിന് ശേഷവും ഉര്‍വശിയുടെ കുടുംബം മനോജ് കെ.ജയനുമായി അടുപ്പം പുലര്‍ത്തി !
ജയനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ്; അതൊരു പ്രണയമൊന്നും ആയിരുന്നില്ലെന്ന് സീമ
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരജോഡികളായിരുന്നു ജയനും സീമയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി. അതോടൊപ്പം ഇരുവരുടേയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകളും പ്രചരിച്ചു. ജയനും സീമയും തമ്മില്‍ പ്രണയത്തിലാണെന്ന് അക്കാലത്തെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് ജയേട്ടന്‍ സഹോദരനെ പോലെ ആണെന്ന് പില്‍ക്കാലത്ത് കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ സീമ പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ഗോസിപ്പുകളെയൊന്നും താന്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും സീമ പറയുന്നു.
' ജയനും സീമയും പ്രണയത്തിലാണെന്ന് പണ്ട് മാത്രമല്ല ഇപ്പോഴും ഗോസിപ്പുണ്ട്. ഒരിക്കല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ എന്റെ അടുത്തുവന്നു. 'സുന്ദരിയാണല്ലേ, ശശി സാറ് കെട്ടിയില്ലെങ്കില്‍ ജയന്‍ കെട്ടേണ്ടതായിരുന്നില്ലേ' എന്നൊക്കെ എന്നോട് പറഞ്ഞു. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ആളുകള്‍ ഉണ്ട്. ജയേട്ടനെ ഇഷ്ടമായിരുന്നു, അത് പ്രണയമൊന്നും അല്ലായിരുന്നു. അതൊക്കെ വെറും ഗോസിപ്പ് മാത്രമായിരുന്നു. ഞാനും ജയേട്ടനും എങ്ങനെയുള്ളവരാണെന്ന് എനിക്കറിയാം. ഞാന്‍ പിന്നെ എന്തിനാ ഈ ഗോസിപ്പുകള്‍ കേട്ട് തല പുണ്ണാക്കുന്നത്,' സീമ പറഞ്ഞു.