1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 1,301 covid deaths in India

24 മണിക്കൂറിനിടെ 83 മരണം, 26,44 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 ലേക്ക്

വാർത്തകൾ
രാജ്യത്ത് ആശങ്ക ജനിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ദിവസേനയുള്ള കൊവിഡ് മരണങ്ങൾ പരിശോധിച്ചാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കൊവിഡ് ബധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയർന്നു.
 
26,44 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതും റെക്കോർഡ് നിരക്കാണ്. രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 ത്തോട് അടുക്കയാണ്. 39,980 പേർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 28,046 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 10,633 പേർക്ക് രൊഗം ഭേതമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
അടുത്ത ലേഖനം
ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ, അഞ്ച് സൈനികർക്ക് വീരമൃത്യു