ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെവരാൻ പാസുകൾ, ഞായറാഴ്ച വൈകിട്ട് 5 മുതൽ അപേക്ഷിയ്ക്കാം

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 3 മെയ് 2020 (12:02 IST)
തിരുവനന്തപുരം:ലോക്ക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലേയ്ക്ക് തിരികെയെത്താൻ പാസുകൾ അനുവദിയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് ഇന്ന് വൈകിട്ട് 5 മണി മുതൽ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റ് വഴി നോർക്ക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പാസുകൾക്ക് അപേക്ഷിയ്ക്കാം.

അതത് ജില്ലാ കളക്ടറുടെ പേരിലാണ് അപേക്ഷ നൽകേണ്ടത്. ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, ഇന്റർവ്യു, തീർത്ഥാടനം, ടുറിസം, കായികം, എന്നിവയ്ക്കായി മറ്റു സംസ്ഥാനണളിൽ പോയവർ, വിദ്യാർത്ഥികൾ,, സാമൂഹിക കൂട്ടായ്‌മകൾക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ, എന്നിവർക്ക് മുൻഗണന ലഭിയ്ക്കും. കേരളത്തിൽനിന്നും, കേരളത്തിലേയ്കുമുള്ള അന്തർ സംസ്ഥാന യാത്രകൾ ഏകോപിപ്പിയ്ക്കാൻ സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :