കൂട്ടുകാരനെ കാണാന്‍ ക്രിക്കറ്റ് താരം സഞ്ജു എത്തി സിനിമ സെറ്റില്‍ ! 'ജയ ജയ ജയ ജയഹേ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (17:19 IST)

ബേസിലും ദര്‍ശനയും പ്രധാനവേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. സിനിമയുടെ സെറ്റില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ചുള്ള വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് സെറ്റിലെത്തിയത്.സംവിധായകനായ വിപിന്‍ ദാസാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

ബേസിലും സഞ്ജുവും അടുത്ത സുഹൃത്തുക്കളാണ്.രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ മത്സരം കാണാനായി ബേസിലിന്റെയും ഭാര്യ എലിസബത്തിന്റെയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :