വിജയ് നായകനാകുന്ന സിനിമ ധോണി നിര്‍മിക്കും ! പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (15:10 IST)
നാളെ ജന്മദിനം ആഘോഷിക്കുന്ന വിജയുടെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ആരാധകര്‍
ചോദിക്കുന്നത്.ദളപതി 66 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ എത്തും.ധോണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ് അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ധോണിയുടെ ആദ്യ ചിത്രം വിജയുടെ കൂടെ ആകും എന്നാണ് വിവരം. ബോളിവുഡ് ചിത്രം നിര്‍മ്മിക്കുമെന്ന് കേട്ടിരുന്നെങ്കിലും അതിനെല്ലാം മുമ്പ് തന്നെ ധോണി വിജയ്യുമായി കൈകോര്‍ക്കും.

ദളപതി 66 തിരക്കിലാണ് നിലവില്‍ വിജയ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :