അനുബന്ധ വാര്‍ത്തകള്‍
- മാധവനെ വിവാഹം കഴിക്കണം എന്ന് പതിനെട്ടുകാരി; വൈറലായി താരത്തിന്റെ മറുപടി
- വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
- സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; അഹങ്കാരം കൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ
- വിവാഹത്തിന് വേണ്ടി ആ സിനിമ ഉപേക്ഷിച്ച പ്രിയങ്കയെ നമിക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ !
- 'എനിക്ക് കുട്ടികളെ വേണം പക്ഷേ അമ്മയെ വേണ്ട', സൽമാൻ ഖാൻ തുറന്നുപറയുന്നു !
ഇന്നുവരെ ഒരു സ്ത്രീയും വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ല, അതിൽ സങ്കടമുണ്ട്'; തുറന്ന് പറഞ്ഞ് സൽമാൻ ഖാൻ
ഇതുവരെ ഒരാള്‍ പോലും തന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് സല്‍മാന്‍ പറഞ്ഞു.
ലോകമെബാടും ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇതുവരെ ആരും തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു. സല്‍മാന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ കഥാപാത്രം നടനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഒരു രംഗമുണ്ട്. ഇത് മുന്‍നിര്‍ത്തികൊണ്ടായിരുന്നു ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യം വന്നത്.
ഇതിന് മറുപടിയായി ഇല്ല, ഇതുവരെ ഒരാള്‍ പോലും തന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് സല്‍മാന്‍ പറഞ്ഞു. കാരണം മെഴുകിതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നതെന്ന് എനിക്ക് മനസിലാകില്ല. ഒരു സ്ത്രീപോലും തന്നോട് വിവാഹഭ്യര്‍ത്ഥന നടത്താത്തതില്‍ അതിയായ ദുഖം തോന്നുന്നുണ്ടെന്നും നടന്‍ പറഞ്ഞു.