അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജ് - ആഷിക് അബു ചിത്രം വാരിയംകുന്നന്, ചിത്രീകരണം അടുത്ത വർഷം
- മലബാർ വിപ്ലവം സിനിമയാക്കാൻ ആഷിഖ് അബു, നായകനായി പൃഥ്വിരാജ്
- സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെകുറിച്ച് നമ്മള് ഏറെ സംസാരിച്ചു, എനിക്ക് ഓഷോയെ സച്ചി പരിചയപ്പെടുത്തി തന്നു: അമലാപോള്‍
- അയ്യപ്പൻ നായരായി സച്ചി ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ !
- 23 വർഷം മുൻപ് മറ്റൊരു ജൂണിലാണ് ഇത്രയും ദുഃഖം എന്നെ തേടി വന്നത്, എന്റെ ഒരു ഭാഗം ഇന്ന് നിങ്ങൾക്കൊപ്പം യാത്രയായി...
സച്ചിയുടെ സ്വപ്നസിനിമ, ‘ബ്രിഗന്റ്’ മമ്മൂട്ടിക്കുവേണ്ടി സേതു എഴുതുമോ?
ബാദുഷയാണ് കഴിഞ്ഞ ദിവസം സച്ചിയുടെ സ്വപ്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ബ്രിഗന്റ്’ എന്ന പേരില്‍ ഒരു മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ട്. മമ്മൂട്ടി നായകനാകും. പൃഥ്വിരാജ്, ബിജുമേനോന്, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവര്‍ മറ്റ് താരങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രം.
എന്നാല്‍ അതിന്റെ കഥ മമ്മൂട്ടിയോടുപറയാനോ ആ സ്വപ്നപദ്ധതി ആവിഷ്കരിക്കാനോ സച്ചിക്ക് കഴിഞ്ഞില്ല. അതിഗംഭീരമായ ഒരു കഥയായിരുന്നു അതെന്നുമാത്രമാണ് ബാദുഷ വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചൊക്കെ ബാദുഷയോട് സച്ചി വ്യക്തമാക്കിയിരുന്നു.
ആ സിനിമ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു സിനിമാപ്രേമിയും ഉണ്ടാവില്ല എന്നതാണ് വസ്തുത. അത് സംഭവിച്ചിരുന്നെങ്കില്‍, മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി അത് മാറുമായിരുന്നു എന്നും ഉറപ്പ്.
സച്ചിയുടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ബാദുഷയ്ക്ക് കഴിയുമോ? സച്ചിയുടെ പ്രിയ സുഹൃത്ത് സേതു ആ കഥയ്ക്ക് തിരക്കഥയെഴുതുമോ? ആരാധകരുടെ മനസില്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്.