136 കോടിയുടെ വരുമാനം, ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 26 മാര്‍ച്ച് 2022 (13:05 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ പുതിയ ഉയരങ്ങള്‍ തേടി യാത്ര തുടരുകയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് ലഭിച്ചു. തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് നേടാന്‍ സിനിമയ്ക്കായി എന്ന് റിപ്പോര്‍ട്ടുകള്‍.

മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം സ്വന്തമാക്കിയെന്നാണ് വിവരം.രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :