കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (15:13 IST)
'ആര്‍ആര്‍ആര്‍' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത ദിവസം തന്നെ സങ്കടകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സിനിമ കാണാനെത്തിയ ഒരു ആരാധകന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
30 വയസ്സുള്ള ഒരാളാണ് മരിച്ചതെന്ന് വിവരം. ചിത്രം അനന്തപുര് എസ്‌വി മാക്‌സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.