അനുബന്ധ വാര്‍ത്തകള്‍
- 'എന്താടാ സജി', വീണ്ടും ചാക്കോച്ചന് ജയസൂര്യ കൂട്ടുകട്ട്, നായികയായി നിവേദ തോമസ്
- മകളുടെ ചിത്രത്തില്‍ അഭിനയിച്ച് രജനി,'ലാല്‍സലാം' വരുന്നു
- നമിതയ്ക്ക് ഇത് ഫോട്ടോഷൂട്ട് കാലം ! സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് നടി?
- ഹിന്ദി മൊഴിമാറ്റ പതിപ്പും 50 കോടി ക്ലബ്ബില്‍,കാന്താരയുടെ നേട്ടങ്ങള്‍
- അമ്മയെന്ന സൂപ്പര്‍ ഹീറോ, വിഷമകരമായ സമയത്ത് ഒപ്പം കൂട്ടിയ അമ്മയെക്കുറിച്ച് നടി അഞ്ജു കുര്യന്
നിങ്ങള്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ?; സിനിമയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സാറ്റര്‍ഡെ നൈറ്റ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്
സിനിമയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു
വിചിത്ര പ്രസ്താവനയുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളിലെത്തി. ഈ സിനിമയ്ക്ക് എങ്ങുനിന്നും മോശം അഭിപ്രായമാണ് കേള്‍ക്കുന്നത്. അതിനിടയിലാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വിചിത്ര പ്രസ്താവന.
സിനിമയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കാറില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
' നിങ്ങള്‍ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത്. വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നാണ്. ഞാന്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാന്‍ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷനാണോ അതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഒന്ന് ചിന്തിക്കണം' റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.