1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rocketry: The Nambi Effect

റോക്കട്രി: ദി നമ്പി ഇഫക്‌ട്; ഈ ചിത്രത്തിന് പറയാനുണ്ട് ചില സത്യകഥകൾ

റോക്കട്രി: ദി നമ്പി ഇഫക്‌ട്; ഈ ചിത്രത്തിന് പറയാനുണ്ട് ചില സത്യകഥകൾ

റോക്കട്രി: ദി നമ്പി ഇഫക്‌ട്
നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമ വരുന്നെന്ന വാർത്ത വളരെ മുമ്പേ സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിയ്ക്ക് മുന്‍പേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ. 
 
നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയർ‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്'  എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമ ഒഫിഷ്യല്‍ ആയി അനൗണ്‍സ് ചെയ്തിരിക്കുകയാണ് നടൻ മാധവന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവൻ തന്നെയാണ് നമ്പി നാരായണനായെത്തുന്നത്.
 
'ഈ ലോകത്ത് എത്രയോ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്ക് എത്തിയിരിക്കില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അർത്ഥം. നമ്പി നാരായണൻ, ഇവരുടെ കഥ നിങ്ങൾ കേട്ടാൽ, അവരുടെ നേട്ടങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾക്ക് മിണ്ടാതിരിക്കാൻ കഴിയില്ല. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയാൻ ശ്രമിക്കുക. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും'-മാധവൻ ഇൻസ്‌റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
ദിലീപിനുവേണ്ടി ജോഷിയും നാദിര്‍ഷയും അരുണ്‍ ഗോപിയും