'പ്രേമം ഇപ്പോഴില്ല...'; വിവാദങ്ങള്‍ക്കിടെ മനസ് തുറന്ന് ഋതു മന്ത്ര

രേണുക വേണു| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (11:31 IST)

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് നടിയും മോഡലും ഗായികയുമായ ഋതു മന്ത്ര. ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ ഋതു വിവാദങ്ങളിലും ഇടംപിടിച്ചിരുന്നു. ജിയാ ഇറാനി എന്ന മോഡലുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകള്‍ ഋതുവിനെ കുറിച്ച് വന്നിരുന്നു. ഋതുവും താനുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അവള്‍ തന്നെ വഞ്ചിവെന്നുമാണ് ജിയാ ഇറാനി ആരോപിച്ചത്. എന്നാല്‍, ഇത്തരം വിവാദങ്ങളോടൊന്നും ഋതു പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അമൃതാ ടിവിയില്‍ എം.ജി.ശ്രീകുമാര്‍ അവതാരകനായ പാടാം നേടാം പരിപാടിയില്‍ ഋതു മന്ത്ര പ്രണയവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നല്‍കി. പ്രണയം ഉണ്ടോ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എം.ജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ പ്രേമം ഇപ്പോഴില്ല എന്നാണ് ഋതു പറയുന്നത്. 'പ്രേമം ഇപ്പോഴില്ല...വര്‍ക്കില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യുകയാണ്. മുന്‍പ് ചില പ്രണയങ്ങള്‍ ഉണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് ചിന്താഗതികളും മാറിയപ്പോള്‍ അവയെല്ലാം പോയി. ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരുപാട് സിനിമകളില്‍ പാടണമെന്നും അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്,' ഋതു പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :