വീട്ടില്‍ വരുന്നോ മാങ്ങ പറിക്കാന്‍ എന്നൊക്കെ കളിയാക്കും, ഹോര്‍ലിക്‌സ് കുടിച്ചാണ് ഇത്രയും ഉയരം വന്നതെന്ന് വിചാരിച്ചു: റിതു മന്ത്ര

രേണുക വേണു| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (15:55 IST)

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും ഏറെ സുപരിചിതയായ താരമാണ് റിതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റിതു. തനിക്ക് ഉയരം കൂടിയത് കുട്ടിക്കാലത്ത് വലിയൊരു പ്രശ്‌നമായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം. ഉയരം കൂടുതല്‍ ആണെന്ന് പറഞ്ഞ് സ്‌കൂളില്‍ സുഹൃത്തുക്കളെല്ലാം തന്നെ കളിയാക്കിയിരുന്നതായും റിതു പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'ഹൈറ്റ് കൂടുതല്‍ ആയ കാരണം കോളേജില്‍ പഠിക്കുമ്പോള്‍ ചെക്കന്‍മാരെല്ലാം കളിയാക്കിയിരുന്നു. വീട്ടില്‍ വരുന്നോ മാങ്ങ പറിക്കാന്‍ എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. അത്രയും കളിയാക്കും. ക്ലാസില്‍ ഏറ്റവും ലാസ്റ്റ് ബഞ്ചില്‍ ഇരിക്കേണ്ടിവന്നിരുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട് വന്ന് പറയും എനിക്ക് എന്തിനാ ഹോര്‍ലിക്‌സ് തന്നേ..എന്റെ അന്നത്തെ വിചാരം ഹോര്‍ലിക്‌സ് കുടിച്ചാണ് ഇത്രയും ഉയരം വന്നത് എന്നാണ്. അമ്മയുമായി എന്നും അടിയായിരുന്നു ഇതും പറഞ്ഞത്,' റിതു പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :