1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rekha stand for aishwarya Rai

'അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും, ഐശ്വര്യ നമ്മുടെ നിധിയാണ്': ചേർത്തുപിടിച്ച് രേഖ

Rekha stand for aishwarya Rai
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ഡിവോഴ്സ് സംബന്ധിയായ ചർച്ചകളാണ് കഴിഞ്ഞ മാസങ്ങളായി സോഷ്യൽ മീഡിയകളിൽ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അഭിഷേകുമായി ഐശ്വര്യ അകന്നു കഴിയുകയാണ്. ഇരുവരും ഉടൻ വിവാഹമോചിതരാകുമെന്നാണ് സൂചന. ഇതിനിടെ അഭിഷേകിന് നടി നിമ്രത് കൗറുമായുള്ള പ്രണയബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭിഷേകും നിമ്രതും ഒന്നിച്ചെത്തിയ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
 
ഇതിനിടെ ഐശ്വര്യയ്ക്ക് വേണ്ടി ഒരിക്കല്‍ സംസാരിച്ച നടി രേഖയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള എന്നും ബഹുമാനാർഹയായ രേഖയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഐശ്വര്യയുടെ കഴിവ് കാണാൻ ബോളിവുഡ് ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കൽ രേഖ പറഞ്ഞിരുന്നു. 
 
'ഞാന്‍ ആരാധിക്കുന്ന മോഡലുകളില്‍ ഐശ്വര്യയാണ് ഏറ്റവും മികച്ചത്. അവള്‍ പ്ലാസ്റ്റിക് ആണെന്ന മീഡിയ വാദത്തെ ഞാന്‍ എതിര്‍ക്കുന്നു. വളരെ ഭാവുകത്വമുള്ളയാളാണ് ഐശ്വര്യ. ആവശ്യമെങ്കില്‍ അവള്‍ക്ക് വേണ്ടി കടുവയെ പോലെ ഞാന്‍ പോരാടും. കഴിവ് തെളിയിക്കാന്‍ ഐശ്വര്യ ഹോളിവുഡില്‍ പോകേണ്ടതില്ല. അവള്‍ നമ്മുടെ സ്വന്തമാണ്. ഐശ്വര്യയുടെ കഴിവ് പുറത്തെടുക്കാന്‍ പുറത്ത് നിന്നുള്ള ഇവര്‍ ആരാണ്. അവള്‍ നമ്മുടെ നിധിയാണ്', എന്നായിരുന്നു രേഖ പറഞ്ഞു. 
 
ഐശ്വര്യ ഹോളിവുഡില്‍ സിനിമകള്‍ ചെയ്ത സമയത്തായിരുന്നു ഈ പ്രസ്താവന. ഐശ്വര്യയ്ക്ക് എന്നും പിറന്നാള്‍ ആശംസകളും രേഖ ആശംസിക്കാറുണ്ട്. ബച്ചന്‍ കുടുംബത്തിനൊപ്പം എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരാണ് രേഖയുടെത്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്.  
അടുത്ത ലേഖനം
പക, അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്, പാൻ ഇന്ത്യൻ ലെവലിൽ പ്ലിങ്ങി ബേസിൽ