1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Fahad Faasil also part in Mammootty Mohanlal Project

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് ഫഹദ് എത്തും; മഹേഷ് നാരായണന്‍ പടത്തില്‍ നിന്ന് ഒഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട് !

മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആയിരിക്കും

Fahad Faasil and Mammootty
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മറ്റു സിനിമ തിരക്കുകളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ പ്രൊജക്ടില്‍ നിന്ന് ഫഹദ് ഒഴിഞ്ഞെന്നും പകരം ആസിഫ് അലി എത്തുമെന്നും നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഈ സിനിമയുടെ ഭാഗമാകാന്‍ വേണ്ടി മറ്റു തിരക്കുകളെല്ലാം മാറ്റിവെച്ച് ഫഹദ് എത്തുമെന്നാണ് വിവരം. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം തുടക്കത്തിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 
 
'കടല്‍ കടന്നൊരു മാത്തുക്കുട്ടി' എന്ന സിനിമയ്ക്കു ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ ആയിരിക്കും മോഹന്‍ലാല്‍ എത്തുക. ഫഹദ് ഫാസിലിനെ കൂടാതെ കുഞ്ചാക്കോ ബോബനും ഈ സിനിമയുടെ ഭാഗമാകും. 
 
മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആയിരിക്കും. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും നിര്‍മാണ പങ്കാളികള്‍ ആയേക്കും. മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥ. നേരത്തെ കമല്‍ഹാസനെ നായകനും മമ്മൂട്ടിയെ കാമിയോ റോളിലും കൊണ്ടുവരാനായിരുന്നു ആലോചന. മറ്റു ചില സിനിമ തിരക്കുകള്‍ കാരണം കമല്‍ഹാസന്‍ ഒഴിഞ്ഞതോടെയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം എന്ന നിലയിലേക്ക് ഈ പ്രൊജക്ട് മാറിയത്. 
അടുത്ത ലേഖനം
അകറ്റിയത് ചുറ്റുമുള്ളവർ, തിരികെ വരുമെന്ന് പ്രതീക്ഷിച്ചു, കല്പന മരിച്ച ശേഷം മകൾ സംസാരിച്ചിട്ടില്ല: അനിൽ