അനുബന്ധ വാര്‍ത്തകള്‍
- സിബിഐ 5-ലെ വില്ലന്‍ ആര് ? കാത്തിരിക്കുന്ന അപ്ഡേറ്റ് നാളെ !
- 'പട്ടാളം' പൊളിഞ്ഞതോടെ മമ്മൂട്ടിക്ക് ലാല്‍ ജോസിനോട് പിണക്കം; പിന്നീട് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സിനിമ വിജയമായി
- മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവിക ഇനി നായിക,'കരുണ' വരുന്നു
- മമ്മൂട്ടിക്ക് പിറകെ മോഹന്‍ലാലും എത്തും, മലയാളത്തിലെ ഒ.ടി.ടി റിലീസ് സിനിമകള്‍
- വിഷുവിന് മമ്മൂട്ടിയുടെ 'പുഴു' റിലീസ്, ഒപ്പം എത്തുന്നത് ഈ ചിത്രങ്ങള്‍ !
അന്ന് മമ്മൂട്ടിയുടെ നായികയാകാന്‍ വിളിച്ചപ്പോള്‍ 'നോ' പറഞ്ഞു, പിന്നീട് മറ്റൊരു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം; നടി റീനു മാത്യൂസിന്റെ സിനിമാ ജീവിതം ഇങ്ങനെ
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ലാല്‍ ജോസ് ചിത്രമാണ് പട്ടാളം. തിയറ്ററുകളില്‍ പട്ടാളം വലിയ ഹിറ്റായില്ലെങ്കിലും പില്‍ക്കാലത്ത് സിനിമ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയാണ് പട്ടാളത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
ടെസ ജോസഫ് ആണ് പട്ടാളത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. ടെസയുടെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. എന്നാല്‍, ടെസയെ ആയിരുന്നില്ല പട്ടാളത്തിലേക്ക് നായികയായി ആദ്യം തീരുമാനിച്ചത്. റീനു മാത്യൂസിനെയാണ് ലാല്‍ ജോസ് പട്ടാളത്തിലെ നായിക വേഷത്തിനായി ആദ്യം ആലോചിച്ചത്. പട്ടാളത്തില്‍ അഭിനയിക്കാന്‍ റീനു അന്ന് സമ്മതം മൂളിയതുമാണ്. എന്നാല്‍, പിന്നീട് സിനിമ അഭിനയം തല്‍ക്കാലം വേണ്ടെന്നുവച്ച് റീനു ദുബായിലേക്ക് പറന്നു. അങ്ങനെയാണ് ലാല്‍ ജോസ് നായികയായി പിന്നീട് ടെസയെ തീരുമാനിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ജീവിതത്തിന്റെ തിരക്കുകള്‍ എല്ലാം നീക്കിവച്ച് റീനു വീണ്ടും സിനിമയിലേക്ക് എത്തി. അതും ലാല്‍ ജോസിലൂടെ തന്നെയാണ്. മാത്രമല്ല, മമ്മൂട്ടിയുടെ നായികയായി തന്നെ ! പട്ടാളം കഴിഞ്ഞ് ലാല്‍ജോസ് മമ്മൂട്ടിയെ വച്ച് ചെയ്ത സിനിമയാണ് ഇമ്മാനുവല്‍. ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി റീനു മാത്യൂസ് എത്തി. പട്ടാളത്തിലൂടെ നഷ്ടമായ അവസരം ഇമ്മാനുവലില്‍ റീനുവിനെ തേടിയെത്തി.