1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Raneesha vs Cerena

'ഇനി സൗഹൃദം തുടരേണ്ടതില്ല,ഇത് മുന്‍പോട്ട് പോവില്ല.', സെറീന- റെനീഷ കൂട്ടുകെട്ട് പിരിയുന്നു

Raneesha vs Cerena Bigg Boss Bigg Boss news bigboss update Bigg Boss cerena renisha big
ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.സെറീനയും റെനീഷയും തുടക്കം മുതലേ പരസ്പരം വിട്ടുകൊടുക്കാത്ത സുഹൃത്തുക്കളായിരുന്നു. അഞ്ജൂസ് ആയിരുന്നു ഇവരുടെ സംഘത്തിലെ മൂന്നാമന്‍. അഞ്ജൂസ് പുറത്തു പോയതിനുശേഷം സൗഹൃദത്തിന് വിള്ളല്‍ ഉണ്ടാകാതെ സെറീനയും റെനീഷയും മുന്നോട്ടുപോയി. പിന്നീട് രണ്ടാള്‍ക്കും ഇടയിലെ പഴയ ബോണ്ടിംഗ് നഷ്ടപ്പെട്ടു തുടങ്ങി. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ സൗഹൃദം തകര്‍ക്കും എന്ന നിലയില്‍ എത്തിനില്‍ക്കുകയാണ്.
 
ഇനി സൗഹൃദം തുടരേണ്ടതില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ് സെറീനയും റെനീഷയും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തു എന്ന് പറഞ്ഞെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല പോകുന്നത്.
 
ഞായറാഴ്ച എപ്പിസോഡില്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു
 
ഈ സൗഹൃദം ഇനി തുടരേണ്ടതുണ്ടോ എന്ന് സെറീന ചോദിച്ചു.'ഇല്ല. ഒരു ആവശ്യവും ഇല്ല. നീ നിന്റെ കാര്യം നോക്കുക, ഞാന്‍ എന്റെ കാര്യവും' എന്നാണ് മറുപടിയായി റെനീഷ പറഞ്ഞത്.'അതായിരിക്കും നമ്മള്‍ രണ്ട് പേര്‍ക്കും നല്ലത്. കാരണം ഇത് മുന്‍പോട്ട് പോവില്ല. എനിക്കത് മനസിലായി', സെറീനയും പറഞ്ഞു.വാരാന്ത്യത്തില്‍ പ്രശ്‌നം നടന്നപ്പോള്‍ പോട്ടെ, ഇനി ഒരാഴ്ചയല്ലേ ഉള്ളൂവെന്ന് താന്‍ കരുതിയിരുന്നുവെന്നും എന്നാല്‍ ഈ സൌഹൃദം മുന്നോട്ട് പോകുമെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നും സെറീന പറഞ്ഞു. 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നടന്‍ ടി.എസ്.രാജു അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത