അഖില്‍ നാദിറയുടെ കവിളില്‍ ചുംബിച്ചു,മാജിക് പോഷന്‍ കുടിച്ച് സൂപ്പര്‍സ്റ്റാറായ കഥ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (09:05 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഇത്തവണത്തെ ടാസ്‌ക് മാജിക് പോഷന്‍ എന്നാണ്. മാജിക് പോഷന്‍ കുടിക്കുന്ന ആള്‍ക്ക് സവിശേഷമായ പ്രത്യേകത ലഭിക്കും. എന്നാല്‍ കുടിക്കുന്ന ആള്‍ക്ക് തന്റെ പവറിനെ കുറിച്ച് വ്യക്തമാക്കുന്നത് കുടുംബത്തിലെ മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ നിന്നാകണം എന്നതാണ് ടാസ്‌ക്.
കണ്‍ഫഷന്‍ റൂമില്‍ എത്തി മാജിക് പോഷന്‍ കുടിച്ചു. ഇതോടെ സൂപ്പര്‍സ്റ്റാര്‍ പരിഗണന നാദിറയ്ക്ക് വീട്ടുകാര്‍ നല്‍കിത്തുടങ്ങി. വലിയ താരത്തെ പോലെയാണ് നാദിറയെ അവര്‍ വരവേറ്റത്. ചിലര്‍ ഒരു താരത്തെ പോലെ തൊട്ടു നോക്കിയും സെല്‍ഫി എടുക്കാനും ഒക്കെ മത്സരിക്കുന്നുണ്ടായിരുന്നു.അഖില്‍ മാരാരെക്കൊണ്ട് നാദിറ മസാജ് ചെയ്യിപ്പിച്ചു.
ജുനൈസിന്റെ മുഖത്ത് ജ്യൂസ് ഒഴിക്കുകയും അഖില്‍ നാദിറയെ കവിളില്‍ ചുംബിക്കുകയും ചെയ്തു. ജുനൈസിന് കയ്യില്‍ ചുംബിക്കാന്‍ അവസരവും നല്‍കി. താനൊരു സിനിമാക്കാരി ആണോ എന്ന് പലതവണ ഇതെല്ലാം കണ്ടപ്പോള്‍ ചോദിച്ചു. ഒടുവില്‍ എന്താണ് പ്രത്യേകത എന്ന് മനസ്സിലായോ എന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍, ഒരു സൂപ്പര്‍സ്റ്റാര്‍ ആണോ എന്ന് നാദിറ തിരിച്ചും ചോദിച്ചു.ബിഗ്‌ബോസ് നാദിറയെ അഭിനന്ദിച്ചു.

ജുനൈസും ശോഭയും മാജിക് പോഷന്‍ കുടിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :