10 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷിക ദിനത്തില്‍ ജി.വി പ്രകാശിന് ആശംസകളുമായി ഭാര്യ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (08:57 IST)
കോളിവുഡിലെ നടനും സംഗീത സംവിധായകനുമാണ് ജി വി പ്രകാശ് കുമാര്‍. ഇന്ന് അദ്ദേഹത്തിന്റെ പത്താം വിവാഹ വാര്‍ഷികമാണ്.ഭാര്യയും ഗായികയായുമായ സൈന്ധവി തന്റെ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നു. വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. വിവാഹിതരായിട്ട് ഒരു പതിറ്റാണ്ടായി എന്നാല്‍ പക്ഷേ ഇന്നലെ പോലെ തോന്നുന്നു എന്നാണ് സൈന്ധവി പറയുന്നത്.

'ഞങ്ങള്‍ വിവാഹിതരായിട്ട് ഒരു പതിറ്റാണ്ടായി, പക്ഷേ ഇന്നലെ പോലെ തോന്നുന്നു. ജി.വി പ്രകാശ് എന്ന എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് പത്താം വിവാഹ വാര്‍ഷിക ആശംസകള്‍. അത്ഭുതകരമായ സുഹൃത്തും ഭയങ്കര ഭര്‍ത്താവും ഞങ്ങളുടെ മകള്‍ക്ക് ഒരു അവിശ്വസനീയമായ പിതാവും ആയതിന് നന്ദി. നിങ്ങളിലെ ഏറ്റവും അത്ഭുതകരമായ മനുഷ്യനായതിന് നന്ദി. നിന്നെ സ്‌നേഹിക്കുന്നു. 10 വര്‍ഷങ്ങള്‍, എന്നേക്കും പോകും',-സൈന്ധവി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :