1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rajnikanth about Jailer Mohan Lal

മോഹന്‍ലാലിനെയും ശിവരാജ് കുമാറിനെയും പ്രശംസിച്ച് രജനികാന്ത്, ജയിലര്‍ സക്‌സസ് മീറ്റിനിടെ നടന്‍ പറഞ്ഞത്

Rajnikanth
സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് സ്‌ക്രീനില്‍ കുറച്ചു സമയമേ സ്‌ക്രീനില്‍ എത്തിയുള്ളൂ എങ്കിലും ജയിലര്‍ സിനിമ ആരാധകര്‍ ആഘോഷമാക്കി മാറ്റി. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ നരസിംഹയായിട്ടാണ് ശിവരാജ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും ഇന്‍ട്രോ സീന്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
ഇപ്പോഴിതാ മോഹന്‍ലാലിനെയും ശിവരാജ് കുമാറിനെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്.
  
'അവര്‍ വളരെ ഭംഗിയായാണ് അഭിനയിച്ചിരിക്കുന്നത്.ഒരു അതിഥി താരത്തെ എങ്ങനെ ഉപയോ?ഗിക്കണമോ, അവരുടെ റോളുകള്‍ എങ്ങനെ അവതരിപ്പിക്കണമോ അതെല്ലാം മികച്ച രീതിയില്‍ തന്നെ നെല്‍സണ്‍ ചെയ്തിട്ടുണ്ട്. കുറച്ച് സമയമെ സ്‌ക്രീനില്‍ വന്നുള്ളൂ എങ്കിലും മനോഹരമായാണ് അവര്‍ അഭിനയിച്ചു ഫലിപ്പിച്ചത്. ഈ അവസരത്തില്‍ അവരോട് നന്ദി അറിയിക്കുന്നു',-എന്നാണ് രജനികാന്ത് പറഞ്ഞത്.
ജയിലര്‍ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്. 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിജയുടെ വില്ലനാകാന്‍ അരവിന്ദ് സ്വാമി, പുതിയ വിവരങ്ങള്‍