മോഹന്‍ലാലിനും രജനിക്കും ചെയ്യാം, വിജയ് ആണെങ്കില്‍ 'നോ' പറയും, ആരാധകര്‍ ചോദിക്കുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:21 IST)
വിജയ് നായകനായി എത്തുന്ന ലിയോ റിലീസിന് ഒരുങ്ങുകയാണ്.നാ റെഡി എന്ന ഗാനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. പുകവലി ആഘോഷമാക്കുന്ന വരികളും പുകവലി, മദ്യപാന രംഗങ്ങളും കുറയ്ക്കണം എന്നതായിരുന്നു ആവശ്യപ്പെട്ടത്.

യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രത്തിലെ വരികളെന്നും അണൈത്തു മക്കള്‍ അരസിയല്‍ കക്ഷി പ്രസിഡന്റ് രാജേശ്വരി പ്രിയയാണ് പരാതി നല്‍കിയത്.നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്ക് അത്തരത്തിലുള്ള വരികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് കത്ത് അയച്ചിരുന്നു.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലുള്ള ഇരട്ടത്താപ്പ് ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ജയിലര്‍ ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളില്‍ രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാസ് രംഗങ്ങളില്‍ പുകവലിക്കുമ്പോള്‍ പ്രശ്‌നമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് വിജയ് പുകവലിക്കുമ്പോള്‍ പ്രശ്‌നമാണെന്ന് പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

നാ റെഡി എന്ന ഗാനം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :