'അവരുടെ പ്രണയം എന്റെ ശരീരത്തോട് മാത്രം, പലരും എന്നെ വഞ്ചിക്കുകയായിരുന്നു'; അന്ന് റായ് ലക്ഷ്മി പറഞ്ഞത്

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (09:23 IST)

തെന്നിന്ത്യയില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് റായ് ലക്ഷ്മി. ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളിലും താരത്തിന്റെ പേര് നിറഞ്ഞുനിന്നിരുന്നു. ബന്ധങ്ങളെ കുറിച്ചും തന്റെ ജീവിതത്തിലേക്ക് കടന്നുവന്നവരെ കുറിച്ചും ഒരിക്കല്‍ റായ് ലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും തന്റെ ശരീരത്തോട് മാത്രമായിരുന്നു പ്രണയമെന്നാണ് അന്ന് റായ് ലക്ഷ്മി പറഞ്ഞത്.

ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായ് ലക്ഷ്മി പറഞ്ഞു. എനിക്കെല്ലാം ക്രേസായിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് യോജിപ്പില്ല. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല.

അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ പലരും എന്നെ വഞ്ചിക്കുകയായിരുന്നു. അവര്‍ക്ക് എന്റെ ശരീരത്തോടായിരുന്നു പ്രണയം. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് തനിക്ക് ഇഷ്ടമല്ല. പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. പുള്ളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കുമെന്നും റായി ലക്ഷ്മി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :