ബാലയെ കാണാന്‍ ഓടിയെത്തി അമൃതയും മകളും (വീഡിയോ)

അമൃത ആശുപത്രിയിലെ ഐസിയുവിലാണ് ബാല ഇപ്പോള്‍ ഉള്ളത്

രേണുക വേണു| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (15:28 IST)

കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ കാണാന്‍ ആദ്യ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും. മകളെ കാണണമെന്ന് ബാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചി അമൃത ആശുപത്രിയിലേക്ക് അമൃതയും അവന്തികയും എത്തിയത്.


അമൃത ആശുപത്രിയിലെ ഐസിയുവിലാണ് ബാല ഇപ്പോള്‍ ഉള്ളത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഭാര്യ എലിസബത്തും മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ട്. തന്നെ കാണാന്‍ എത്തിയ നടന്‍ ഉണ്ണി മുകുന്ദന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ബാദുഷ എന്നിവരോട് മകളെ കാണണമെന്ന് ബാല ആവശ്യപ്പെടുകയായിരുന്നു. വയറുവേദനയേയും ഛര്‍ദിയേയും തുടര്‍ന്നാണ് ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


2010 ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2015 മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :