അനുബന്ധ വാര്‍ത്തകള്‍
- അതൊന്നും മോഹന്‍ലാലിനെ കൊണ്ട് പറ്റില്ല, മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി സാധിക്കും; രണ്‍ജി പണിക്കരുടെ വാക്കുകള്‍
- ഞാന്‍ അദ്ദേഹത്തിനു പ്രത്യേക ഉപദേശങ്ങളൊന്നും നല്‍കാറില്ല; ദുല്‍ഖറിനെ കുറിച്ച് മമ്മൂട്ടി
- താരങ്ങള്‍ ആകുന്നതിനു മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ട്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി
- മമ്മൂട്ടിക്ക് മമ്മൂട്ടിയുടെ പേര് ഇഷ്ടമല്ലായിരുന്നു !
- ആറാട്ടില്‍ പൊടി പറക്കുന്ന ഇടി, മീശ പിരിച്ച് നെയ്യാറ്റിന്‍കര ഗോപന്, പോസ്റ്റര്‍
മമ്മൂട്ടിയുടെ പുഴു സോണി ലിവില്‍ ?
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു റിലീസിനൊരുങ്ങുന്നു.നവാഗതയായ റത്തിനായാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഒടിടിയില്‍.
സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസിന് എത്തുക എന്ന് റിപ്പോര്‍ട്ട്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
ഓഗസ്റ്റ് 17-ന് പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായത്.2021 സെപ്റ്റംബര്‍ 10-ന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റുകളില്‍ ജോയിന്‍ ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 18 സെപ്റ്റംബര്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 15 നാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി അറിയിച്ചത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്.
ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.