അതൊന്നും മോഹന്‍ലാലിനെ കൊണ്ട് പറ്റില്ല, മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി സാധിക്കും; രണ്‍ജി പണിക്കരുടെ വാക്കുകള്‍
തീപ്പൊരി ഡയലോഗുകളിലൂടെ പ്രേക്ഷകനെ ഹരംകൊള്ളിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കര്‍. കിങ്ങിലെ മമ്മൂട്ടിയും കമ്മിഷണറിലെ സുരേഷ് ഗോപിയും രഞ്ജി പണിക്കറുടെ സംഭാവനകളാണ്. താന്‍ എഴുതുന്ന ഡയലോഗുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ഏറ്റവും നന്നായി വഴങ്ങുന്നതെന്ന് രഞ്ജി പണിക്കര്‍ പണ്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, മോഹന്‍ലാലിന് താന്‍ എഴുതുന്ന ഡയലോഗുകള്‍ അത്ര പെട്ടന്ന് വഴങ്ങില്ലെന്നും രഞ്ജി പണിക്കര്‍ പറയുന്നു.
പ്രജ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു അണ്ണാ എനിക്ക് നിങ്ങള്‍ ഡയലോഗ് വായിച്ചു തരരുത്. ഞാന്‍ മോഹന്‍ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്ന പോലെ എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാന്‍ സാധിക്കൂ. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പഞ്ച് മാറിപോകുമെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഞാന്‍ എഴുതുന്ന ഡയലോഗുകളുടെ മീറ്റര്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി വഴങ്ങും. മോഹന്‍ലാലിന് ആ മീറ്ററില്ല. മോഹന്‍ലാല്‍ ഏറ്റവും ഭംഗിയായിട്ട് പറയുന്നത് രഞ്ജിത്ത് എഴുതുന്ന ഡയലോഗുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.