അനുബന്ധ വാര്‍ത്തകള്‍
- പ്രിയങ്കാ ചോപ്രയുടെ കവർചിത്രമുള്ള മാസിക കുപ്പത്തൊട്ടിയിൽ എറിഞ്ഞ് അമേരിക്കൻ യുവതി; വൈറലായി വീഡിയോ
- 24 കാരറ്റ് സ്വർണ്ണം അലങ്കാരം; പ്രിയങ്കയുടെ പിറന്നാൾ കേക്കിന് നിക്ക് ചെലവഴിച്ചത് മൂന്നര ലക്ഷം
- ‘പുകവലി എന്തൊരു അസഹയനീയം’, അന്ന് പ്രിയങ്ക പറഞ്ഞു, ഇന്ന് നിക്കിനൊപ്പം പുകവലിച്ച് താരം !
- കാക്കി ട്രൗസർ അണിഞ്ഞ് പ്രിയങ്ക, ആർഎസ്എസിന്റെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡറായി എന്ന് ട്രോൾ
- വിവാഹത്തിന് വേണ്ടി ആ സിനിമ ഉപേക്ഷിച്ച പ്രിയങ്കയെ നമിക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ !
'നിക് എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ വരെ ചുമന്നിട്ടുണ്ട്'; വിവാഹസമയത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
വിവാഹ സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങള്‍ കപില്‍ ശര്‍മ്മ ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജൊനാസും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതാണ്. വിവാഹ സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങള്‍ കപില്‍ ശര്‍മ്മ ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് വേണ്ടി നിക് ജൊനാസും കുടുംബവും പത്ത് ദിവസം പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു.
ഇത്രയും ദിവസം പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്.
ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. ‘ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു’ പ്രിയങ്ക പറഞ്ഞു.