അനുബന്ധ വാര്‍ത്തകള്‍
- 'ഒന്നും തോന്നരുത്, നസീറിക്കയെ കണ്ടാൽ അങ്ങനെയൊരു സ്ക്രിപ്റ്റ് എഴുതാൻ പറ്റുമെന്ന് തോന്നില്ല'; തുറന്നുപറഞ്ഞ് പൃഥ്വിരാജ്
- കഥ മോഷണം: മോഹൻലാൽ-സൂര്യ ചിത്രം കാപ്പൻ കുരുക്കിൽ; റിലീസ് മാറ്റിവച്ചു
- പൃഥ്വിരാജ് ചിത്രത്തിന് ധനുഷിന്റെ കിടിലൻ പാട്ട്; ബ്രദേഴ്‌സ് ഡേയിലെ ‘നെഞ്ചോട് വിനാ’ എത്തി
- പേളിയുടെ കരിപുരണ്ട ജീവിതം, വേറെ ലെവൽ !
- ‘ബ്ലോഗേട്ടന്റെ അഭിനയം കണ്ട് ആന സ്വയം കൊമ്പൂരി നൽകി’; മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തിനെ തേച്ചൊട്ടിച്ച് ട്രോളുകള്‍
മരയ്ക്കാരുടെ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും: പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ , പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാമെന്നും പക്ഷേ അത് പുറത്തുവിടാൻ താൻ പ്രൊഡ്യൂസർ അല്ലെന്നും താരം പറഞ്ഞു.
മലയാള സിനിമയിലെ ഒരു നാഴിക കല്ല് ആണ് മരയ്ക്കാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എങ്കില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാര്‍. എന്നാല്‍ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ വളർച്ചയെ ആണ് അത് സൂചിപ്പിക്കുന്നത്.- പൃഥ്വി പറയുന്നു.