1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal and Dulquer Salmaan friendship

ദുല്‍ഖറിനാണോ പ്രണവിനാണോ പ്രായം കൂടുതല്‍? സൂപ്പര്‍താര പുത്രന്‍മാരുടെ സൗഹൃദം ഇങ്ങനെ

ദുല്‍ഖറും പ്രണവും തമ്മില്‍ നാല് വയസ്സിന്റെ വ്യത്യാസമുണ്ട്

Pranav Mohanlal and Dulquer Salmaan friendship
സൂപ്പര്‍താരം പ്രണവ് മോഹന്‍ലാല്‍ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 34 വയസ്സായി. പ്രണവിന്റെ ബാല്യകാല സുഹൃത്താണ് മമ്മൂട്ടിയുടെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാന്‍. 
 
ദുല്‍ഖറും പ്രണവും തമ്മില്‍ നാല് വയസ്സിന്റെ വ്യത്യാസമുണ്ട്. ദുല്‍ഖറിന് ഈ വരുന്ന ജൂലൈ 28 ന് 38 വയസ്സാകും. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. 
 
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ജനനം 1993 സെപ്റ്റംബര്‍ 29 നാണ്. ഗോകുലിന് 31 വയസ് ആകുന്നതേയുള്ളൂ. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമും 1993 ലാണ് ജനിച്ചത്. ഡിസംബര്‍ 16 നാണ് കാളിദാസിന്റെ ജനനം. കാളിദാസിനും 31 വയസ് ആകുന്നതേയുള്ളൂ. 
 
പ്രണവ് ദുല്‍ഖറിനെ വിളിക്കുന്നത് 'ചാലു ഇക്ക' എന്നാണ്. ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്നത് അപ്പു എന്നും. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം ഇപ്പോഴും തുടരുന്നു. 
 
 
 
 
അടുത്ത ലേഖനം
Pranav Mohanlal Birthday: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ പ്രായം അറിയുമോ?