ഇപ്പോഴും മോശം മെസേജുകള്‍ വരുന്നുണ്ടെന്ന് നടി ശാലു മേനോന്‍

എല്ലാ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കിപ്പോഴും ആളുകള്‍ മോശം മെസേജ് അയക്കാറുണ്ടെന്ന് ശാലു മേനോന്‍ പറഞ്ഞു

രേണുക വേണു| Last Modified വെള്ളി, 12 ജൂലൈ 2024 (16:05 IST)

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ശാലു മേനോന്‍. ശാലുവിന് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ ദിവസങ്ങളില്‍ താന്‍ അനുഭവിച്ച മാനസിക വിഷമങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. താനാണെന്ന തരത്തില്‍ ഒരു അശ്ലീല വീഡിയോ പ്രചരിച്ചപ്പോള്‍ ആ വീഡിയോ കണ്ട് ഞെട്ടിയെന്നും താരം പറയുന്നു. ആദ്യം കുറേ വിഷമം തോന്നി. അത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. മോര്‍ഫ് ചെയ്ത വീഡിയോ ആയിരുന്നു അത്. കുറേ കഴിഞ്ഞപ്പോള്‍ താനത് വിട്ടുകളഞ്ഞെന്നും ശാലു പറഞ്ഞു.

എല്ലാ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കിപ്പോഴും ആളുകള്‍ മോശം മെസേജ് അയക്കാറുണ്ടെന്ന് ശാലു മേനോന്‍ പറഞ്ഞു. മെസേജ് അയക്കുന്നവരും മാന്യത കാണിക്കണം. ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് മോശം വാക്കുകള്‍ പറയുന്നത്. നേരിട്ട് അവരുടെ മുഖം കാണിച്ച് കൊണ്ട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. ഇത്തരത്തില്‍ വളരെ മോശമായി പ്രതികരിക്കുന്ന ചിലതിനോട് മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളു. ചിലത് ഞാന്‍ വിട്ട് കളയും. അല്ലെങ്കില്‍ അതിനേ നമുക്ക് സമയമുണ്ടാവുകയുള്ളു എന്നും താരം പറയുന്നു.

' അമ്മയും അമ്മൂമ്മയും ഞാനും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത്. പരിപാടികള്‍ക്ക് പോകുമ്പോഴും ഒരു ഷോപ്പിങ്ങിന് പോകുമ്പോള്‍ പോലും അമ്മ എന്റെ കൂടെ ഉണ്ടാവും. ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് 49 ദിവസം ഒറ്റയ്ക്ക് നില്‍ക്കേണ്ടതായി വന്നത്. അതെനിക്ക് ചിന്തിക്കാനെ പറ്റിയിരുന്നില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ പിടിച്ച് നില്‍ക്കാനൊരു ശക്തിയെനിക്ക് കിട്ടി,' ശാലു മേനോന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :