അഭിറാം മനോഹർ|
Last Modified വെള്ളി, 12 ജൂലൈ 2024 (19:50 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് എന്ന സീരിയല്‍. ഇതിലെ കാര്‍ത്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടി പ്രേമി വിശ്വനാഥ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സീരിയലുകളിലൂടെ സജീവമാണ് താരം. ഇതിനിടെ പ്രേമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
അമ്മയും മകനും എന്ന ക്യാപ്ഷനില്‍ നല്‍കിയിരിക്കുന്ന വീഡിയോയില്‍ നടിയുടെ മകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. പ്രേമിയ്ക്ക് ഇത്രയും വലിയ ഒരു മകനുണ്ടായിരുന്നോ എന്നാണ് പലരും അത്ഭുതപ്പെടുന്നത്. സീരിയലുകളില്‍ സജീവമാണെങ്കിലും പ്രേമി വിശ്വനാഥിന്റെ കുടുംബത്തെ പറ്റി അധികമാര്‍ക്കും തന്നെ അറിയില്ല. ഏറെ നാളത്തെ പ്രണയത്തിലൊടുവിലായിരുന്നു അസ്‌ട്രോളജറായ വിനീത് ഭട്ടുമായുള്ള പ്രേമിയുടെ വിവാഹം. ഈ ബന്ധത്തില്‍ നടിക്ക് മനുജിത് എന്നൊരു മകനുണ്ട്. ടീമേജ് പ്രായമെല്ലാം പിന്നിട്ട മകനോടൊപ്പം രസകരമായ റീല്‍സുകള്‍ താരം ചെയ്യാറുണ്ട്. അത്തരമൊരു റീലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാഴ്ചയില്‍ നടിയേക്കാളും വലിപ്പമുള്ള മകനെ കണ്ടാന്‍ ഒരു ഉവാവിനെ പോലെയുണ്ട്. പ്രേമിക്ക് ഇത്രയും വലിയ മകനുണ്ടെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് കമന്റുകളില്‍ അധികവും. ഫേസ് കട്ട് ഒരുപോലെ ആയതിനാല്‍ വേണമെങ്കില്‍ ആങ്ങളയും പെങ്ങളുമാണെന്ന് സമ്മതിക്കാമെന്നും അമ്മയായി തോന്നുന്നില്ലെന്നും ചിലര്‍ പറയുന്നു.
2014 മുതലാണ് പ്രേമി മലയാളം സീരിയലുകളില്‍ അഭിനയിച്ച് കരിയര്‍ തുടങ്ങിയത്. ഇതിന് ശേഷം മലയാളത്തില്‍ നിരവധി സീരിയലുകളുടെ ഭാഗമായി. 2017 മുതലാണ് താരം തെലുങ്കിലേക്ക് മാറിയത്. കാര്‍ത്തിക ദീപം എന്ന സീരിയലിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ പ്രധാനപ്പെട്ട വേഷം നടി അവതരിപ്പിക്കുന്നുണ്ട്.