അനുബന്ധ വാര്‍ത്തകള്‍
- അല്ലുവും ഭാര്യയും ഡല്‍ഹിയിലെത്തി, ഈ വരവിന് പിന്നില്‍ ഇതാണ് ! വീഡിയോ കാണാം
- അയാള്‍ക്ക് വേറെ കുടുംബമുണ്ടായിരുന്നു, മകന് ജനിച്ചതു മുതല്‍ ഒന്നിച്ചു താമസിച്ചിട്ടില്ല; കുടുംബ ജീവിതത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
- സൂപ്പര്‍താരങ്ങള്‍ക്ക് പോലും പറയാനാവാത്ത നേട്ടം, ജാഫര്‍ സാദിഖ് അടിപൊളിയാണ് !
- സലാറിലെ വില്ലന്‍ പൃഥ്വിരാജ് ?പിറന്നാള്‍ സമ്മാനവുമായി പ്രഭാസിന്റെ 'സലാര്‍' ടീം
- രാമലീലയ്ക്ക് ശേഷം ദിലീപിന്റെ 'ബാന്ദ്ര', രണ്ടാമത്തെ ടീസര്‍ നാളെ എത്തും
സലാറിൽ അഭിനയിക്കാൻ പൃഥ്വിരാജ് വാങ്ങിയത് കോടികൾ! പ്രഭാസിന്റെയും മറ്റ് താരങ്ങളുടെയും പ്രതിഫലം
തുടർച്ചയായി പരാജയങ്ങൾ നേരിട്ട പ്രഭാസ് സലാറിലൂടെ വിജയ ട്രാക്കിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 200 കോടിയോളം ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി താരങ്ങൾ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് നോക്കാം.
സിനിമയിലെ നായകൻ പ്രഭാസ് 100 കോടി രൂപ പ്രതിഫലമായി ചോദിച്ചു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. തീർന്നില്ല ബോക്സ് ഓഫീസ് വരുമാനത്തിന്റെ 10 ശതമാനത്തിന്റെ അവകാശവും പ്രഭാസിനാണ്. നായികയായ ശ്രുതിഹാസനെ ലഭിച്ചത് എത്രയാണെന്ന് അറിയേണ്ടേ ?
ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. എട്ടു കോടി നൽകിയാണ് നിർമ്മാതാക്കൾ നടിയെ സിനിമയിൽ എത്തിച്ചത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗ്പതി ബാബു 4 കോടി രൂപയാണ് വാങ്ങിയത്.വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പൃഥ്വിരാജ് വാങ്ങിയതും കോടികളാണ്.
നാലു കോടി രൂപ പ്രതിഫലമാണ് പൃഥ്വിരാജ് വരദരാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി വാങ്ങിയത്.സലാറിന്റെ കേരളത്തിന്റെ വിതരണാവകാശവും പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. ഡിസംബർ 22ന് സിനിമ തിയറ്ററുകളിൽ എത്തും.