1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Poornima Indrajith age difference

ഇന്ദ്രജിത്തിനേക്കാള്‍ പ്രായമുണ്ട് പൂര്‍ണിമയ്ക്ക് ! ഡിസംബര്‍ മാസം ഇരുവര്‍ക്കും പ്രിയപ്പെട്ടത്

ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം

Poornima Indrajith age difference
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും പ്രണയ വിവാഹമായിരുന്നു. താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്. ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്.

1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്. തന്റെ 44-ാം ജന്മദിനമാണ് പൂര്‍ണിമ ഇന്ന് ആഘോഷിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 13 നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്. അതായത് പൂര്‍ണിമയുടെ ജന്മദിനവും പൂര്‍ണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ വിവാഹവാര്‍ഷികവും ഒരേ ദിവസം തന്നെ. 1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം. നാല് ദിവസം കൂടി കഴിഞ്ഞാല്‍ ഇന്ദ്രജിത്തിന് 43 വയസ്സാകും.

ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. 
 
 
 
 
 
 
അടുത്ത ലേഖനം
പൂര്‍ണിമയെ പരിചയപ്പെടുന്നത് അമ്മയെ സീരിയല്‍ സെറ്റില്‍ കൊണ്ടാക്കുന്നതിനിടെ; ഇന്ദ്രജിത്തിന്റെ പ്രണയകഥയില്‍ മല്ലികയ്ക്കുള്ള റോള്‍