1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. VN Vasavan against Indrans

കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെയായി; നടനെ അപമാനിച്ച് മന്ത്രി വി.എന്‍.വാസവന്‍, പ്രതിഷേധം

VN Vasavan against Indrans
നടന്‍ ഇന്ദ്രന്‍സിനെ അപമാനിച്ച മന്ത്രി വി.എന്‍.വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലേക്ക് എത്തിയെന്നാണ് നിയമസഭയില്‍ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞത്. ഇത് ഇന്ദ്രന്‍സിനെതിരായ ബോഡി ഷെയമിങ് ആണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. 
 
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതായതുപോലെയായി അവസ്ഥ. കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഹിമാചല്‍പ്രദേശിലും മാത്രമായി ചുരുങ്ങി. ഹിമാചലില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട് എന്ന് വാസവന്‍ പറഞ്ഞു. 
 
ഇന്ദ്രന്‍സ് മഹാനായ നടനാണെന്നും അദ്ദേഹത്തെ ഒരു മന്ത്രി തന്നെ പരിഹസിച്ചത് ശരിയായില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 
 
അടുത്ത ലേഖനം
ഇന്ത്യൻ സിനിമാലോകത്തിൻ്റെ എക്കാലത്തെയും വലിയ സൂപ്പർ താരം, സ്റ്റൈൽ മന്നന് ഇന്ന് പിറന്നാൾ