മമ്മൂട്ടിക്കാണോ രജനികാന്തിനാണോ പ്രായം കൂടുതല്‍? സൂപ്പര്‍താരങ്ങളുടെ പ്രായവ്യത്യാസം അറിയാം

രേണുക വേണു| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (09:15 IST)

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. 1950 ഡിസംബര്‍ 12 നാണ് രജനികാന്ത് ജനിച്ചത്. താരത്തിന്റെ 72-ാം ജന്മദിനമാണ് ഇന്ന്.

രജനികാന്തിനേക്കാള്‍ ഒരു വയസ് കുറവാണ് മമ്മൂട്ടിക്ക്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 71 വയസ് കഴിഞ്ഞു.

1954 നവംബര്‍ ഏഴിനാണ് കമല്‍ഹാസന്റെ ജനനം. രജനികാന്തിനേക്കാളും മമ്മൂട്ടിയേക്കാളും പ്രായത്തില്‍ താഴെയാണ് കമല്‍. താരത്തിനു ഇപ്പോള്‍ 68 വയസ്സാണ് പ്രായം.

1960 മേയ് 21 ന് ജനിച്ച മോഹന്‍ലാലിന് ഇപ്പോള്‍ 62 വയസ്സാണ് പ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :