പൂര്‍ണിമയെ പരിചയപ്പെടുന്നത് അമ്മയെ സീരിയല്‍ സെറ്റില്‍ കൊണ്ടാക്കുന്നതിനിടെ; ഇന്ദ്രജിത്തിന്റെ പ്രണയകഥയില്‍ മല്ലികയ്ക്കുള്ള റോള്‍

അങ്ങനെയൊരു ദിവസം സീരിയല്‍ സെറ്റില്‍ നിന്ന് മല്ലികയെ പിക്ക് ചെയ്യാന്‍ ഇന്ദ്രജിത്ത് എത്തി. പൂര്‍ണിമയെ ഇന്ദ്രജിത്ത് കാണുന്നതും പരിചയപ്പെടുന്നതും ആ ദിവസമാണ്

രേണുക വേണു| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (10:08 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിച്ചത്. ഇരു വീട്ടുകാരുടേയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയത്തിനു നിമിത്തമായത് ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനാണ് ! 
 
കെ.കെ.രാജീവ് സംവിധാനം ചെയ്ത 'പെയ്തൊഴിയാതെ' എന്ന സീരിയലില്‍ മല്ലിക സുകുമാരനും പൂര്‍ണിമയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുകുമാരന്റെ മരണശേഷം ചെറിയൊരു ഇടവേളയെടുത്താണ് മല്ലിക വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. സീരിയല്‍ സെറ്റിലേക്ക് ഇന്ദ്രജിത്തോ

പൃഥ്വിരാജോ ആയിരിക്കും അമ്മ മല്ലികയെ ദിവസവും കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതും. ഇരുവരും മാറിമാറി എത്തിയാണ് തന്നെ പിക്ക് ചെയ്യാറുള്ളതെന്ന് മല്ലിക ഓര്‍ക്കുന്നു. 
 
അങ്ങനെയൊരു ദിവസം സീരിയല്‍ സെറ്റില്‍ നിന്ന് മല്ലികയെ പിക്ക് ചെയ്യാന്‍ ഇന്ദ്രജിത്ത് എത്തി. പൂര്‍ണിമയെ ഇന്ദ്രജിത്ത് കാണുന്നതും പരിചയപ്പെടുന്നതും ആ ദിവസമാണ്. 'എന്റെ മകന്‍ ഇന്ദ്രനാണ്' എന്നു പറഞ്ഞ് മല്ലിക അന്ന് പൂര്‍ണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇന്ദ്രജിത്ത് തന്നെ അടിമുടി സൂക്ഷ്മമായി നോക്കി ചിരിച്ചുവെന്ന് പൂര്‍ണിമ പറയുന്നു. ആദ്യ കണ്ടുമുട്ടലില്‍ ഇന്ദ്രനോട് താന്‍ അധികമൊന്നും സംസാരിച്ചില്ലെന്നും എന്നാല്‍ പിന്നീട് ആ സൗഹൃദം വളര്‍ന്ന് പ്രണയമാകുകയായിരുന്നെന്നും പൂര്‍ണിമ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്ദ്രനും പൂര്‍ണിമയും ജീവിതത്തില്‍ ഒന്നിക്കാന്‍ നിമിത്തമായത് താനാണെന്ന് മല്ലിക സുകുമാരനും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 
 
ഇന്ദ്രനും പൂര്‍ണിമയും വളരെ വേഗം അടുപ്പത്തിലാവുകയും പ്രണയിക്കുകയും ചെയ്തു. ഇതൊന്നും അക്കാലത്ത് മല്ലികയ്ക്ക് അറിയില്ലായിരുന്നു. ഇന്ദ്രജിത്താണ് പ്രണയം ആദ്യം തുറന്നുപറഞ്ഞത്. ഇന്ദ്രജിത്ത് സ്നേഹം തുറന്നു പറഞ്ഞപ്പോള്‍ ഹൃദയം വേഗത്തില്‍ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂര്‍ണ്ണിമ ഓര്‍ക്കുന്നു. 
 
 
 
 


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :