1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Peranmbu Film

'ഉലകമേ ഈ നായകനെ ഞങ്ങൾ എന്ത് പേരിട്ട് വിളിക്കും'; പേരൻപിനെ മുഴുവനായി ഏറ്റെടുത്ത് ആരാധകർ

'ഉലകമേ ഈ നായകനെ ഞങ്ങൾ എന്ത് പേരിട്ട് വിളിക്കും'; പേരൻപിനെ മുഴുവനായി ഏറ്റെടുത്ത് ആരാധകർ

പേരൻപ്
ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. മമ്മൂട്ടി നായകനായ ചിത്രം ജൂലൈയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതുവരെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ ചിത്രത്തിന്റെ ടീസർ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഓഡിയോ ട്രാക്കും യൂട്യൂബിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്കും മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാ ലോകത്ത് നിന്നും ലഭിച്ചത്.
 
പേരൻപിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ അമുദൻ എന്ന കഥാപാത്രത്തേയും വാനോളം പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടൻ സിദ്ധാർത്ഥും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകൾ‍”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. 
 
ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം. വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരൻപിലൂടെ പറയുന്നത്. ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്തായിരുന്നു പേരന്‍പ് എത്തിയത്.
About Writer
Rijisha M.
അടുത്ത ലേഖനം
നിപ്പയോ ലോകകപ്പോ അല്ല, നീരാളി ഭയപ്പെട്ടത് ഇരട്ട ചങ്കൻ ഡെറികിനെ!