1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Patriot Day 5 Box Office

Patriot Box Office: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുവന്നിട്ടും 'പേട്രിയറ്റ്' വീഴുന്നു; ഇത്തവണയും നൂറ് കോടി ഇല്ല !

റിലീസ് ചെയ്തു നാലാം ദിനമായ ഇന്നലെ 2.89 കോടി മാത്രമാണ് നെറ്റ് കളക്ഷൻ

Patriot
Patriot Box Office: ബോക്‌സ്ഓഫീസിൽ അടിതെറ്റി മമ്മൂട്ടി, മോഹൻലാൽ ചിത്രം 'പേട്രിയറ്റ്'. ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 65 കോടിയിലേക്ക് എത്തിയെങ്കിലും ദൈനംദിന കളക്ഷനിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 
 
റിലീസ് ചെയ്തു നാലാം ദിനമായ ഇന്നലെ 2.89 കോടി മാത്രമാണ് നെറ്റ് കളക്ഷൻ. ഞായറാഴ്ച ഇത് 5.5 കോടിയായിരുന്നു. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 28.95 കോടിയാണ്. വേൾഡ് വൈഡ് കളക്ഷൻ 63.04 കോടി പിന്നിട്ടു. 
 
125 കോടിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റിന്റെ ചെലവ്. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ 10 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനം 6.15 കോടിയായും മൂന്നാം ദിനം 5.5 കോടിയായും ചുരുങ്ങുകയായിരുന്നു. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച അത് മൂന്ന് കോടിക്കു താഴെ എത്തിയത് ചിത്രം അധികം മുന്നോട്ടു പോകില്ലെന്ന സൂചനയാണ് നൽകുന്നത്. പേട്രിയറ്റിലും മമ്മൂട്ടിക്ക് നൂറ് കോടി സാധ്യമാകില്ലെന്ന് ഇതോടെ ഉറപ്പായി. 
അടുത്ത ലേഖനം
തമിഴ് നടൻ ജീവയുടെ പിതാവും പ്രശസ്ത ചലച്ചിത്ര നിർമാതാവുമായ ആർ ബി ചൗധരി വാഹനാപകടത്തിൽ മരിച്ചു