അനുബന്ധ വാര്‍ത്തകള്‍
- രൌദ്രത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജിയും - ഫയര്‍ ബ്രാന്‍ഡ് !
- 'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ'?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!
- റെക്കോർഡുകൾ തകർക്കാൻ അവൻ അവതരിക്കുന്നു!
- മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, കൂടെ കമല്‍ഹാസനും!
- നടപ്പിലും എടുപ്പിലും വൈഎസ്ആറായി മമ്മൂട്ടി; റെക്കോർഡുകൾ തകർക്കാൻ ഇനി ദിവസങ്ങൾ മാത്രം!
ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?
ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിത്രത്തിന്റെ റീലിസ് ഡേറ്റ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. എപ്രില്‍ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മൂവിയിലെ ശക്തമായ മൂന്ന് കഥാപാത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ജോൺ അബ്രഹാം പാലക്കൽ. മറ്റ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുക ടൊവിനോയും പൃഥ്വിരാജും ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
60-ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരങ്ങുന്നതെന്നും ചിലരുടെ അതിജീവനത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.