രൌദ്രത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജിയും - ഫയര്‍ ബ്രാന്‍ഡ് !

മമ്മൂട്ടി, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, ലേലം 2, ജോഷി, Mammootty, Renji Panicker, Shaji Kailas, Lelam 2, Joshiy
BIJU| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (10:21 IST)
രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും. ‘രൌദ്ര’ത്തിന് ശേഷം രണ്‍ജിയുടെ സംവിധാനത്തില്‍ ഒരു മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി ഇന്‍‌വെസ്റ്റിഗേഷന്‍ ഓഫീസറായി എത്തുന്ന ചിത്രം തകര്‍പ്പന്‍ ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഒരു ആക്ഷന്‍ ത്രില്ലറാണ്. എന്നാല്‍ ലേലം 2ന് ശേഷം മാത്രം ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2019 അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

തന്‍റെ മനസിലെ നായകസങ്കല്‍പ്പത്തിന് എന്നും അനുയോജ്യന്‍ മമ്മൂട്ടിയാണെന്ന് രണ്‍ജി പണിക്കര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. പിന്നീട് രണ്‍ജി സംവിധായകനായപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി രൌദ്രം ചെയ്തു. ആ സിനിമയിലെ നരേന്ദ്രന്‍ എന്ന നരിയെ ആര്‍ക്ക് മറക്കാനാവും!

“ഐ ഹാവ് നോ ഫ്രസ്ട്രേഷന്‍” - നരേന്ദ്രന്‍ ജ്വലിച്ചു. തിയേറ്ററില്‍ കൈയടിയുടെ ഇടിമുഴക്കം. ‘രൌദ്രം’ മമ്മൂട്ടിയുടെ കൃത്യവും സ്ഫോടനാത്മകവുമായ ഡയലോഗ് ഡെലിവറിക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. 2008 ജനുവരി 25നാണ് രൌദ്രം റിലീസായത്. നരേന്ദ്രന്‍ ആണത്തത്തിന്‍റെ ആള്‍‌രൂപമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ആ സിനിമയ്ക്ക് ശേഷം 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. രണ്‍ജി സംവിധാനത്തിന് ഇടവേള നല്‍കിയിരിക്കുകയാണ്. ഇനി വീണ്ടും മമ്മൂട്ടിച്ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് തിരിച്ചെത്താനാണ് നീക്കം.

മമ്മൂട്ടിയുടെ ഫയര്‍ ബ്രാന്‍ഡ് കഥാപാത്രം തന്നെയായിരിക്കും പുതിയ സിനിമയിലും. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ശൈലി തന്നെയായിരിക്കും തുടരുക. മമ്മൂട്ടിയുടെ മറ്റൊരു ഉജ്ജ്വല സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :