1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammoottys Yathra Movie

റെക്കോർഡുകൾ തകർക്കാൻ അവൻ അവതരിക്കുന്നു!

റെക്കോർഡുകൾ തകർക്കാൻ അവൻ അവതരിക്കുന്നു!

മമ്മൂട്ടി
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര' ഡിസംബർ 21ന് തന്നെ പ്രദർശനത്തിനെത്തിക്കുന്നതിനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി കഴിഞ്ഞ ദിവസം സംവിധായകൻ മഹി വി രാഘവ് തന്നെ അറിയിച്ചിരുന്നു. 
 
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്‍. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.
 
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്‌ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇപ്പോള്‍ പുറത്തുവന്ന 'സമരശംഘം' എന്ന ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതും ഈ പദയാത്രയാണ്.
അടുത്ത ലേഖനം
മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, കൂടെ കമല്‍ഹാസനും!