'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ'?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!

'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ'?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!

Rijisha M.| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (09:08 IST)
ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാൽ സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തെ ചൂണ്ടിക്കാണിച്ച് 'ബേൺ മൈ ബോഡി' എന്ന ഹ്രസ്വ ചിത്രം സമ്മാനിച്ച സംവിധായകനാണ് ആര്യൻ കൃഷ്‌ണൻ മേനോൻ. നടൻ കൂടിയായ ആര്യന്റെ ചിത്രത്തിന് ഇപ്പോഴും യൂട്യൂബിൽ ആരാധകർ ഏറെയാണ്.

ആര്യനെ സിനിമാ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് നമ്മുടെ മെഗാസ്‌റ്റാർ മമ്മൂട്ടിയായിരുന്നു. ക്ലബ് എഫ് എമ്മിലെ
ജോലിയുടെ ഭാഗമായി ആര്യൻ അഭിമുഖം നടത്തുന്നതിനിടെ മമ്മൂട്ടി ആര്യനോട് ഒരു ചോദ്യം
ചോദിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്.

ഈ ചോദ്യത്തിന് ശേഷം ആര്യൻ അഭിനയിച്ചത് മലയാളത്തിലെ നിരവധി ചിത്രങ്ങളിലാണ്. ടൂര്‍ണമെന്റെ്, പ്രണയം, ലില്ലി, ഇപ്പോഴിതാ കൂദാശയും. തന്റെ ക്രിയാത്മകതയെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാൻ മാത്രം താത്പര്യമുള്ളയാളായതിനാൽ വാരിവെലിച്ച് ചിത്രം ഒന്നും ചെയ്യാറില്ലെന്ന് ആര്യം പറയുന്നു.

മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


'ഇന്റർവ്യൂവിന്റെ ആവശ്യത്തിനായി ഞാന്‍ മമ്മൂട്ടിയെ കാണാന്‍ സെറ്റില്‍ പോയിരുന്നു. ആ സമയത്ത് ലാല്‍ സാര്‍ എന്നെ കാണുകയും അങ്ങനെ മമ്മൂട്ടി വഴി എന്നോട് ചോദിക്കുകയുമായിരുന്നു. അങ്ങനെയാണ് ടൂര്‍ണമെന്റിലേക്ക് എത്തുന്നത്. ടൂര്‍ണമെന്റ് എന്ന സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്നത്തെ പ്രായത്തില്‍ ഞാന്‍ എന്ന നടനെ കുറേ എക്‌‌സൈറ്റ് ചെയ്യിപ്പിച്ച കഥാപാത്രമായിരുന്നു അത്. പിന്നീടാണ് പ്രണയം എന്ന സിനിമ ചെയ്യുന്നത്. എനിക്ക് ഒരുപാട് പേര് തന്ന സിനിമയായിരുന്നു പ്രണയം. ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നത് ആ സിനിമ വെച്ചാണെ'ന്നും ആര്യൻ പറഞ്ഞു.

പിന്നീട് വീട്ടിലെ അവ്സ്ഥ കാരണം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത് ദുബായിൽ ജോലി ചെയ്യാൻ പോയപ്പോൾ അവിടെ നിന്നാണ് മമ്മൂട്ടിയുടെ സെക്കൻഡ് എൻട്രി. എന്നെ കണ്ടതും മമ്മൂട്ടി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു 'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെയെന്ന്' (ചിരിച്ചു കൊണ്ട്) ഞാന്‍ അപ്പോള്‍ എന്റെ വീട്ടിലെ അവസ്ഥ പറഞ്ഞു.

അപ്പോള്‍ പറഞ്ഞു പ്രാരാബ്ധമൊക്കെ എല്ലാവര്‍ക്കും കാണും. അതിന്റെ പേരില്‍ സ്വപ്‌നങ്ങൾ വിട്ടുകളയാന്‍ പാടില്ല. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. അവിടുത്തെ ജോളി രാജിവെച്ച് നാട്ടിലെത്തി. പിന്നീടായിരുന്നു 'ബേൺ മഒ ബോഡി' ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :